കോട്ടയം: ബാങ്ക് ഇടപാടുകൾ നടത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണേ, ഇടപാടുകൾ ഇന്നും നാളെയുമായി നടത്തുക, ഇനി 4 ദിവസം തുടർച്ചയായി ബാങ്കുകൾ പ്രവർത്തിക്കില്ല.

3 ദിവസം ബാങ്ക് അവധിയും തുടർന്ന് വരുന്ന ദിവസം ബാങ്ക് ജീവനക്കാരുടെ പണിമുടക്കും മൂലം ശനിയാഴ്ച മുതൽ ഇനി 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ജനുവരി 24, 25, 26, 27 ദിവസങ്ങളിലാണ് ബാങ്ക് അടഞ്ഞു കിടക്കുക. 24, 25, 26 തീയതികളിൽ ബാങ്ക് അവധിയും 27 നു ബാങ്ക് ജീവനക്കാരുടെ പണിമുടക്കുമാണ്.
