കോട്ടയം ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുമായി കാരിത്താസ് ആശുപത്രിയുടെ 'കാൻസർ ഷീൽഡ്' പദ്ധതിക്ക് തുടക്കമായി.


കോട്ടയം: വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ (CSR) പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുമായി 'കാൻസർ ഷീൽഡ്' ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റലിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സൗജന്യ മാമോഗ്രാം, അൾട്രാസൗണ്ട് സ്കാൻ പരിശോധനകളാണ് നൽകുന്നത്.

 

 പദ്ധതിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും തുറമുഖ-സഹരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. കേരള പൊലീസിന്റെ സമാനതകളില്ലാത്ത അവിശ്രമ സേവനത്തിന് കൃതജ്ഞതാസൂചകമായാണ് വി-ഗാർഡ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കൃത്യമായ പരിശോധനകളുടെ പ്രാധാന്യം, രോഗ സാധ്യത കുറയ്ക്കുവാന്‍ സാധിക്കുന്ന ആരോഗ്യ ശീലങ്ങള്‍ തുടങ്ങിയവയ്ക്കാണ് ക്യാന്‍സര്‍ ഷീല്‍ഡ് എന്ന ഈ പദ്ധതിയിലൂടെ ഞങ്ങള്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. നേരത്തേയുള്ള രോഗ നിര്‍ണയം ജീവന്‍ നഷ്ടപ്പെടാതിരിക്കുവാനുള്ള പ്രധാന ഘടകങ്ങളിലൊന്നാണെന്ന് വി-ഗാർഡ് ഫൌണ്ടെഷൻ ഡയറക്ടർ ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ഫെബ്രുവരി 2 മുതൽ മാർച്ച് 7 വരെയാണ് പരിശോധനകൾ നടക്കുക. കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മൊബൈൽ മാമോഗ്രാം യൂണിറ്റ് ഉപയോഗിച്ച് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ചാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ  ചേതൻ കുമാർ മീണ, ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ ഡോ.ഫാ. ബിനു കുന്നത്ത് എന്നിവർ പങ്കെടുത്തു. കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ എന്നിവയുടെയും പങ്കാളിത്തത്തോടെയാണ് ഈ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.

Next
This is the most recent post.
Previous
Older Post