ചോറ്റി: മുണ്ടക്കയം ചോറ്റിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ 7 പേർക്ക് പരിക്ക്. കൊല്ലം-തേനി ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിലാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2 മണിയോടെയാണ് അപകടം ഉണ്ടായത്.

മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന കാറും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിലാണു കൂട്ടിയിടിച്ചത്. പാലക്കാട് കല്ലടിക്കോട് കരിമ്പ സ്വദേശികളായ കാക്കാനിയിൽ തോമസ് (74), ആലീസ് തോമസ് (70), ജിനു തോമസ് (42), അനു പോൾ (34), അന്ന എലിസബത്ത് ജിനു (13), മിലൻ ജോൺ പോൾ ജിനു (8), ജോൺ പോൾ ജിനു (3) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

