വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.


പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്. അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടാങ്കൽ സ്വദേശി ജിത്തു ജോയിക്ക് ( 27) പരുക്കേറ്റു.

 

 2.30യോടെ കെഴുവംകുളം ഭാ​ഗത്ത് വച്ചായിരുന്നു അപകടം. രാമപുരത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കോയമ്പത്തൂർ  സ്വദേശി പടയപ്പയ്ക്ക് (27) പരുക്കേറ്റു.ഇന്നലെ രാത്രിയായിരുന്നു അപകടം. മൂന്നാറിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ താമരക്കാട് സ്വദേശി ടോണി കുര്യാക്കോസിന് (35) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. ഇന്നലെ വൈകിട്ട് വള്ളിച്ചിറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നെല്ലിയാനി സ്വദേശികളായ ആന്റണി കുര്യൻ ( 48),ജോമോൾ ആന്റണി ( 45) എന്നിവർക്കു പരുക്കേറ്റു.

Next
This is the most recent post.
Previous
Older Post