പാലാ: പിഴക് പാലം ജംങ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്.

കടനാട് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച കാറും തൊടുപുഴയിൽ നിന്നും പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മാനത്തൂർ സ്വദേശി ആരോമലിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയിൽ ഇടിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
