തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നു, നീണ്ട ഇടവേളയ്‌ക്ക് ശേഷം പൊലീസായി ലാലേട്ടൻ! പുതിയ ചിത്രത്തിന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ തുടക്കം.


വൈക്കം: തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിൻറെ പൂജ  വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു. മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രമാണ് ഇത്.

 

 ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ. തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തു. ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. മീരാ ജാസ്മിനാണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. ജെയ്‌ക്ക് ബിജോയ്സ് ആണ് സംഗീതം. ഛായാഗ്രഹണം- ഷാജികുമാർ. എഡിറ്റിങ്-വിവേക്ഹർഷൻ. ശബ്ദസംവിധാനം-വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം-മഷർ ഹംസ പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്. കോ ഡയറക്ഷൻ -ബിനു പപ്പു പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്.

Next
This is the most recent post.
Previous
Older Post