ശബരിമല തീർഥാടകരെ എരുമേലിയിൽ പോലീസ് തടഞ്ഞു, പ്രതിഷേധം, അയ്യപ്പ ഭക്തർ വിവിധയിടങ്ങളിൽ റോഡ് ഉപരോധിക്കുന്നു, എരുമേലിയിൽ വൻ ഗതാഗത കുരുക്ക്.


എരുമേലി: ശബരിമലയിലെ ഭക്തജനത്തിരക്കിന്റെയും മകരവിളക്ക് മഹോത്സവം പ്രമാണിച്ചുള്ള നിയന്ത്രണങ്ങളുടെയും ഭാഗമായി ശബരിമല  തീർഥാടകരെ എരുമേലിയിൽ പോലീസ് തടഞ്ഞു. എരുമേലി കവലയിലും മുണ്ടക്കയം റോഡിലും റാന്നി റോഡിലും തീർഥാടകരെ പോലീസ് തടഞ്ഞു.

 

 അതോടൊപ്പം പാസ്സ് ഇല്ലാതെ എരുമേലിയിൽ എത്തുന്ന അയ്യപ്പ ഭക്തരെയും പോലീസ് എരുമേലിയിൽ തടയുന്നുണ്ട്. എന്നാൽ പോലീസ് തടഞ്ഞതോടെ തീർഥാടകർ റോഡ് ഉപരോധിച്ചു. ഇതോടെ എരുമേലിയിലേക്കുള്ള എല്ലാ റോഡുകളിലും ഗതാഗത കുരുക്ക് രൂപപ്പെട്ടു. എരുമേലി കവലയിലും കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡ് ജംഗ്ഷനിലും പോലീസ് സ്റ്റേഷൻ ജംഗ്ഷനിലും സ്വകാര്യ ബസ്സ് സ്റ്റാൻഡ് ജംഗ്ഷനിലും അയ്യപ്പ ഭക്തർ റോഡ് ഉപരോധിച്ചു.  ശബരിമലയിലേക്ക് കടത്തി വിടാത്തത്തിൽ പ്രതിഷേധിച്ചു തീർഥാടകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നാട്ടുകാരുടെ വാഹനങ്ങളും യാത്രക്കാരുടെ വാഹനങ്ങളും സ്വകാര്യ-കെ എസ് ആർ ടി സി ബസ്സുകളും മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ അകപ്പെട്ടു. ശബരിമല റോഡിൽ എരുമേലി കരിങ്കല്ലുമ്മൂഴിയിൽ തീർഥാടകർ വാഹനങ്ങൾ കടത്തി വിടാത്തത്തിൽ പ്രതിഷേധിച്ചു റോഡ് ഉപരോധിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ ആളുകൾ എത്തിയാണ് തീർഥാടകരെ ശാന്തരാക്കിയത്.

Next
This is the most recent post.
Previous
Older Post