രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ജില്ലയിലൊന്നായി കോട്ടയം! തിങ്കളാഴ്ച 36.6 ഡിഗ്രി ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്, വരും ദിവസങ്ങളിൽ ചൂട


കോട്ടയം: രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ജില്ലയിലൊന്നായി കോട്ടയം. കഴിഞ്ഞ കുറെ ദിവസങ്ങളിലായി പകൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം ചൂടാണ് ആണ് ജില്ലയിൽ അനുഭവപ്പെട്ടത്. തിങ്കളാഴ്ച 36.6 ഡിഗ്രി ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് കോട്ടയത്തേത്. കഴിഞ്ഞ വെള്ളിയാഴ്ച 36.6 ഡിഗ്രിയും കഴിഞ്ഞ തിങ്കളാഴ്ച 33 ഡിഗ്രിയും ശനിയും ഞായറും 35.5 ഡിഗ്രി ചൂടുമാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പലദിവസങ്ങളിലും 36 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. രാത്രിയാകുന്നതോടെ അവസ്ഥ നേരെ തിരിയും. രാത്രിയും പുലർച്ചെയും കൊടും തണുപ്പാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതോടെ കർഷകരും ആശങ്കയിലാണ്. ജില്ലയിൽ ഇന്നലെയാണ് ഡിസംബർ ആദ്യ വാരത്തിനു ശേഷം വേനൽ മഴ ലഭിക്കുന്നത്. കൂടുതൽ വേനൽ മഴ ലഭിച്ചില്ലെങ്കിൽ കാർഷിക മേഖലയും കർഷകരും ദുരിതത്തിലാകും.