കാഞ്ഞിരപ്പള്ളി: യുവതലമുറയുടെ ഫാഷൻ വസ്ത്ര സങ്കൽപ്പങ്ങൾക്ക് മാറ്റ് കൂട്ടി സൂഡിയോ കാഞ്ഞിരപ്പള്ളിയിൽ. മുണ്ടക്കയം-കാഞ്ഞിരപ്പള്ളി റോഡിൽ റാണി ആശുപത്രിക്ക് എതിർഭാഗത്തായാണ് സൂഡിയോ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. വിപണിയില്‍ വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് ട്രെന്‍ഡി വസ്ത്രങ്ങളും മറ്റു ഫാഷന്‍ ഉത്പന്നങ്ങളും കുറഞ്ഞവിലയ്ക്കു ലഭ്യമാക്കയെന്ന ചിന്തയാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ട്രെൻഡ് എന്ന കമ്പനിയുടെ സൂഡിയോയുടെ ലക്‌ഷ്യം. പെട്ടെന്നു മാറിമറിയുന്ന ഫാഷന്‍ ഉത്പന്നങ്ങളും വസ്ത്രങ്ങളും ചെറുപ്പക്കാര്‍ക്ക്, പ്രത്യേകിച്ച് കൗമാരക്കാര്‍ക്ക് 999 രൂപയില്‍ താഴെ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ഈ രംഗത്തെ ആഗോള ബ്രാന്‍ഡായ 'സാറ'യില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു സൂഡിയോ എന്ന ബ്രാന്‍ഡ് ടാറ്റ അവതരിപ്പിച്ചത്. 2016-ലാണ് ആദ്യ സൂഡിയോ സ്റ്റോര്‍ തുറക്കുന്നത്. ആദ്യം പുരുഷന്മാരുടെ വസ്ത്രങ്ങള്‍ മാത്രമാണ് അവതരിപ്പിച്ചതെങ്കില്‍ പിന്നീട് സ്ത്രീകളുടെയും കുട്ടികളുടെയുമൊക്കെ ഉത്പന്നങ്ങള്‍ അണിനീരത്തി. മാസ് മാര്‍ക്കറ്റ് ഫാഷന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്നതായിരുന്നു സൂഡിയോയുടെ കുതിപ്പ്. ബള്‍ക്ക് മാനുഫാക്ചറിങ്ങിലൂടെയായിരുന്നു വില കുറച്ചുനിര്‍ത്തിയത്. ഉത്സവകാലം, വിവാഹം തുടങ്ങിയവയ്ക്ക് അനുയോജ്യമായ സീസണല്‍ വസ്ത്രശേഖരമൊന്നുമില്ലാതെ, എപ്പോഴും വാങ്ങാവുന്ന ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്. ചെലവു ചുരുക്കാനായി സ്റ്റോറുകളും പ്രത്യേക തരത്തില്‍ ഒരുക്കി. സ്റ്റോറുകള്‍തന്നെയായിരുന്നു പരസ്യം, അല്ലാതെ പരസ്യങ്ങളുണ്ടായിരുന്നില്ല. ജീവനക്കാരും കുറവ്. സാധാരണഗതിയില്‍ ഡിസ്‌കൗണ്ടുമില്ല. വന്‍നഗരങ്ങളില്‍ മാത്രമല്ല, ചെറുപട്ടണങ്ങളിലേക്കുപോലും സൂഡിയോ സാന്നിധ്യം അറിയിച്ചു. വില്‍പ്പനയില്‍ ഓരോ വര്‍ഷവും പുതിയ റെക്കോഡുകള്‍ ഭേദിച്ചു. റിലയന്‍സ് റീട്ടെയില്‍ ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ പലരും അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും സൂഡിയോ ഈ രംഗത്തെ കരുത്തരായി തുടര്‍ന്നു. ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സൂഡിയോ സ്റ്റോറുകളുണ്ട്. കോട്ടയത്തും ഈരാറ്റുപേട്ടയിലുമുൾപ്പടെ നിലവിലെ ജില്ലയിൽ 3 സൂഡിയോ സ്റ്റോറുകളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
യുവതലമുറയുടെ ഫാഷൻ വസ്ത്ര സങ്കൽപ്പങ്ങൾക്ക് മാറ്റ് കൂട്ടി സൂഡിയോ കാഞ്ഞിരപ്പള്ളിയിൽ.
