തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാടിന്റെ നൻമക്കായി പ്രവർത്തിക്കാൻ കഴിയണം: കാതോലിക്കാ ബാവാ.


കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി വിജയിച്ചുവരുന്നവർക്ക് നാടിന്റെ നൻമക്കായി പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 



കോട്ടയം മുട്ടമ്പലം ​ഗവ.യു.പി സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാവാ. കോട്ടയം മുനിസിപ്പാലിറ്റി ദേവലോകം വാർഡിലെ വോട്ടർ പട്ടികയിലെ ഒന്നാം പേരുകാരനാണ് പരിശുദ്ധ കാതോലിക്കാ ബാവാ. സഭയുടെ ചടങ്ങിൽ പങ്കെടുക്കാൻ എറണാകുളത്തായിരുന്ന ബാവാ സമ്മതിദാനം മുടങ്ങരുതെന്ന് നിർബന്ധമുള്ളതിനാൽ കോട്ടയത്ത് എത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ദേവലോകം വാർഡിലെ സ്ഥാനാർത്ഥികളായ സുമിന റെയ്ച്ചൽ ഏബ്രഹാം, ഷീബാ പുന്നൻ, ജെസി സുനിൽ എന്നിവർ പോളിം​ഗ് ബൂത്തിൽ സഭാധ്യക്ഷനെ സ്വീകരിച്ചു.

Next
This is the most recent post.
Previous
Older Post