മുണ്ടക്കയം: മുണ്ടക്കയത്ത് റേഷൻ കടയിൽ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോൾ നീല നിറമായി. ഇതേത്തുടർന്ന് മുണ്ടക്കയം ഏന്തയാർ സ്വദേശി ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകുകയായിരുന്നു. ഏന്തയാർ അക്ഷയ സെൻ്ററിന് സമീപമുള്ള റേഷൻ കടയിൽ നിന്നാണ് ബിജു 5 കിലോ പച്ചരി വാങ്ങിയത്. വീട്ടിലെത്തി കഴുകിയപ്പോഴാണ് അരിക്കും വെള്ളത്തിനും ഒരേപോലെ നീല നിറമായത്. ഇതിനെ തുടർന്ന് റേഷൻ കടയിലെത്തി കടക്കാരനോടിത് പറഞ്ഞപ്പോൾ അരി മാറ്റി നൽകുകയായിരുന്നു. എന്നാൽ പുതിയ അരി കഴുകിയപ്പോൾ ഈ നിറംമാറ്റം കണ്ടില്ല. ഇരുമ്പിൻ്റെ അംശം കൂടുതലാണെങ്കിൽ ഈ നിറം വരാൻ സാധ്യതയുള്ളതായാണ് ഭക്ഷ്യ വകുപ്പിൻ്റെ നിഗമനം. നാളെ അരിയുടെ സാമ്പിൾ പരിശോധിക്കുമെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
മുണ്ടക്കയത്ത് റേഷൻ കടയിൽ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോൾ നീല നിറം; ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകി ഏന്തയാർ സ്വദേശി.
