മണർകാട്: ദമാമില്‍ ഹ്യദയാഘാതം മൂലം കോട്ടയം മണർകാട് സ്വദേശി മരിച്ചു. മണര്‍കാട് ഐരാറ്റുനട ആലുമ്മൂട്ടില്‍ വീട്ടില്‍ ലിബു തോമസ് വര്‍ഗീസ് (45)ആണ് ദമാമില്‍ ഹ്യദയാഘാതം മൂലം മരിച്ചത്. പി.സി തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. ഹമദ് എസ് അല്‍ ഹവാസ് ആൻഡ് പാര്‍ട്ണര്‍ കമ്പനിയില്‍ അകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു പന്ത്രണ്ട് വര്‍ഷമായി ദമാമില്‍ പ്രവാസിയായ ലിബു. ഭാര്യ മഞ്ജുഷ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ നേഴ്സായി ജോലി ചെയ്ത് വരുന്നു. ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഏബല്‍, ഡാന്‍ എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ദമാമില്‍ ഹ്യദയാഘാതം മൂലം കോട്ടയം മണർകാട് സ്വദേശി മരിച്ചു.
