കോട്ടയം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒരു നേട്ടം കൂടി സ്വന്തമാക്കി. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായിട്ട് ഒരു ഡിപ്പാര്‍ട്ട്‌മെന്‍റിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുക എന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. മെഡിക്കൽ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിനാണ് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ (National Accreditation Board for Hospitals & Healthcare Providers - Emerald) ലഭിച്ചിരിക്കുന്നത്. 2021-22ല്‍ മെഡിക്കല്‍ കോളേജുകളായിട്ടുള്ള ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് ഇന്‍ഷ്യേറ്റീവ് പദ്ധതി സർക്കാർ ആരംഭിച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ ആണ് ഓരോ ഡിപ്പാര്‍ട്ടുമെന്‍റായി ക്വാളിറ്റി അക്രഡിറ്റേഷന്‍ നേടുക എന്ന നിർദേശം മുന്നോട്ടു വച്ചത്. അതനുസരിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ സർക്കാർ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അന്ന് തുടങ്ങിയ പ്രയത്നങ്ങളും പ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യമാകുമ്പോള്‍ സന്തോഷമുണ്ട് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ലക്ഷ്യം കൈവരിക്കാന്‍ ഒപ്പം നിന്ന് കഠിനാധ്വാനം ചെയ്ത ജീവനക്കാരുടെ പ്രവർത്തനത്തിനുള്ള അംഗീകാരം ആണ് ഈ നേട്ടം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ഒരു ഡിപ്പാര്‍ട്ട്‌മെന്‍റിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍, കോട്ടയം മെഡിക്കൽ കോളേജിലെ എമര്‍ജന്‍സ
.png)