വൈക്കം: വൈക്കം അക്കരപ്പാടം പാലത്തിൽ നിന്നും പുഴയിൽ ചാടിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കുലശേഖരമംഗലം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയും വൈക്കം പാർത്ഥശേരി പ്രതാപന്റെ മകളുമായ പൂജ പി പ്രസാദാണ്(17) മൂവാറ്റുപുഴയാറിലേക്ക് ചാടിയത്. അഗ്നിരക്ഷാ സേന ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ അക്കരപ്പാടം പാലത്തിന്റെ തെക്കുഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ബാഗും ചെരുപ്പും സംഭവ സ്ഥലത്തു നിന്നും രാവിലെ കണ്ടെത്തിയിരുന്നു. പാലത്തിനു മുകളിൽ യൂണിഫോം ധരിച്ച കുട്ടി നിൽക്കുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെ പുതിയ പാലത്തിലൂടെ കുറെ സമയം ഫോൺ ചെയ്തു നടന്ന വിദ്യാർഥിനി പാലത്തിന്റെ കൈവരിയിൽ നിന്നും മൂവാറ്റുപുഴയാറിലേക്ക് എടുത്ത് ചാടുകയായിരുന്നു. വൈക്കം, കോട്ടയം, കടുത്തുരുത്തി ഫയർസ്റ്റേഷൻ നിന്നെത്തിയ സ്കൂബ ടീം ആണ് ഒന്നരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വൈക്കത്ത് പാലത്തിൽ നിന്നും പുഴയിൽ ചാടിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.