മണർകാട്: മണർകാട് സ്വദേശിനിയിൽ നിന്നും 45 ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പാസ്റ്റർ അറസ്റ്റിൽ. കോട്ടയം നാട്ടകം സ്വദേശി പാസ്റ്റർ നമ്പൂതിരി എന്നറിയപ്പെടുന്ന ഹരിപ്രസാദ് ടി പി (45) യെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ എന്ന സ്ഥാപനം നടത്തി വന്നിരുന്ന ഇയാൾ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിലാണ് നിരവധിപ്പേരിൽ നിന്നായി പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തത്. പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തെന്ന മണർകാട് സ്വദേശിനിയുടെ പരാതിയിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിൽ കൊല്ലത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ന് വെളുപ്പിന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം കുറുമ്പനാടം സ്വദേശിനിയായ ഒരു യുവതിയുമായി ഇയാൾ കഴിഞ്ഞ 8 മാസക്കാലമായി തമിഴ്നാട്, ബാംഗ്ലൂർ, കേരളത്തിലെ വിവിധ ജില്ലകൾ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന്റെ നിർദ്ദേശാനുസരണം മണർകാട് എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ജസ്റ്റിൻ എസ് മണ്ഡപം, എ. എസ്. ഐ മാരായ രഞ്ജിത്ത് ജി, രാധാകൃഷ്ണൻ കെ.എൻ, രഞ്ജിത്ത്.എസ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവിധ സ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുള്ളതായാണ് വിവരം. കോടതിയിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
മണർകാട് സ്വദേശിനിയിൽ നിന്നും 45 ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തു, കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നട