പാലാ: പാലായിൽ ബസ് ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മീനച്ചിൽ താലൂക്കിൽ നാളെയും സ്വകാര്യ ബസ്സുകൾ പണിമുടക്കും. ഇന്ന് രാവിലെ മുതൽ പാലായിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ വിദ്യാർത്ഥി കണ്സഷനെ ചൊല്ലി ബസ്സ് ജീവനക്കാരെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. കൺസഷൻ നൽകാത്തത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ബസ്സ് ജീവനക്കാർ മർദിച്ചു എന്ന് ആരോപിച്ചു എസ്എഫ്ഐ പ്രവർത്തകർ കൊട്ടാരമറ്റം സ്റ്റാൻഡിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തുന്നതിനിടെയാണു തർക്കവും അടിപിടിയും ഉണ്ടായത്. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ അടിപിടി രൂക്ഷമായതോടെ കൂടുതൽ പൊലീസെത്തിയാണു സംഘർഷം നിയന്ത്രിച്ചത്. സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുമെന്നും നാളെയും നടപടിയുണ്ടായില്ലെങ്കിൽ ജില്ലാ തലത്തിൽ സമരം നടത്തുമെന്നും സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു. ഇന്ന് പാലാഴി സ്വകാര്യ ബസ്സ് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.
ബസ്സ് ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം; മീനച്ചിൽ താലൂക്കിൽ നാളെയും സ്വകാര്യ ബസ്സുകൾ പണിമുടക്കും.