പാലായിൽ ബസ് തൊഴിലാളികൾക്കെതിരെ എസ് എഫ് ഐ ഗുണ്ടാ ആക്രമണം; പ്രതിഷേധിക്കുന്ന തൊഴിലാളികൾക്ക് ബി ജെ പിയുടെ ഐക്യദാർഢ്യം.


പാലാ: പാലായിൽ ബസ് തൊഴിലാളികളെ മർദിച്ച എസ് എഫ് ഐ ഗുണ്ടാ ആക്രമണത്തെ തുടർന്ന് പ്രദേശത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ ആക്രമണത്തിന് എതിരെ പ്രതിഷേധം നടത്തുന്ന തൊഴിലാളികളെ സന്ദർശിച്ച് ബിജെപി നേതാക്കൾ ഐക്യദാർഢ്യം അറിയിച്ചു. പാല കൊട്ടാരമാറ്റം ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തൊഴിലാളികളുമായി സംസാരിച്ചു. ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജില്ലാ ജനറൽ സെക്രട്ടറി എൻ. കെ. ശശികുമാർ എന്നിവർ കൂടെയുണ്ടായിരുന്നു. ബസ് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ലക്ഷ്യമിട്ട് എസ് എഫ് ഐ പ്രവർത്തകർ സംഘടിത ആക്രമണം നടത്തിയതായി തൊഴിലാളികൾ ആരോപിച്ചു. ആക്രമണത്തിൽ ഒന്നിലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സംഘടിത ഗുണ്ടാപ്രവർത്തനത്തെ കേരളം അംഗീകരിക്കില്ല. തൊഴിലാളികളുടെ മേലുള്ള ആക്രമണം ഗുരുതരക്രിമിനൽ കുറ്റമാണ്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുൻപിൽ കൊണ്ടുവരണം എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതുകൊണ്ട് നടപടി മന്ദഗതിയിലാണ് എന്നും തൊഴിലാളി സംഘടനകൾ ആരോപിച്ചു.