പാലാ: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പാലായിൽ വ്യാഴാഴ്ച ഗതാഗത നിയന്ത്രണമേർപ്പടുത്തി. പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ ജനറല്‍ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നു പൊൻകുന്നം പാലം കയറി പൊൻകുന്നം റോഡിൽ പൈക ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാൽ -മറ്റക്കര അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്. തൊടുപുഴ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ നിന്നോ കൊല്ലപ്പള്ളിയിൽ നിന്നോ വലത്തോട്ട് തിരിഞ്ഞ് രാമപുരം, വഴി എം.സി റോഡിലെത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്. പാലാ ഭാഗത്തു നിന്നും ഏറ്റുമാനൂർ, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലാ-സിവിൽസ്റ്റേഷൻ-ആർ.വി ജംഗ്ഷൻ തിരിഞ്ഞ് മരങ്ങാട്ടുപള്ളി-കോഴ, കുറവിലങ്ങാട് വഴി എം.സി റോഡിലെത്തി പോകേണ്ടതാണ്. ഈരാറ്റുപേട്ട ഭാഗത്തു നിന്നും കോട്ടയം, പൊൻകുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിടനാട് കാഞ്ഞിരപ്പള്ളി വഴി കെ കെ റോഡിലെത്തിയോ ഭരണങ്ങാനം പള്ളി ഭാഗത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടമറ്റം, പൈക- വഴി പൊൻകുന്നം ഭാഗത്തേക്കും പൈക ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് കൊഴുവനാൽ മറ്റക്കര-അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്.
രാഷ്‌ട്രപതിയുടെ സന്ദര്‍ശനം: വ്യാഴാഴ്ച പാലായിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
