വ്യാജ ഓഫറുകളിൽ വഞ്ചിതരാകരുതേ! ലുലുവിന്റെ സമ്മാനപ്പെരുമഴ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത് വ്യാജ ഓഫറുകൾ, ലിങ്കിൽ


കോട്ടയം: ആഘോഷകാലങ്ങൾ എത്തുന്നതോടെ ഓഫറുകൾക്കൊപ്പം വ്യാജന്മാരും എത്തുകയാണ്. ലുലുവിന്റെ സമ്മാനപ്പെരുമഴ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത് വ്യാജ ഓഫറുകൾ. ലുലുവിന്റെ ദീപാവലി സമ്മാനങ്ങൾ എന്ന പേരിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും സമ്മാനപ്പെരുമഴ എന്ന പേരിൽ വ്യാജ ഓഫറുകൾ  പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്തു ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ സമ്മാനം ലഭിക്കുമെന്നാണ് വാഗ്ദാനം.  ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും ലിങ്ക് വ്യാജമാണെന്ന്. ഇത്തരം ലിങ്കിൽ ക്ലിക്ക് ചെയ്തു വ്യക്തിഗത വിവരങ്ങളോ ചോദ്യങ്ങൾക്ക് മറുപടികളോ നൽകുമ്പോൾ നമ്മുടെ മുഴുവൻ വിവരങ്ങളും ഇവർ ചോർത്തുകയും തട്ടിപ്പിന് ഉപയോഗിക്കുകയും ചെയ്യും. ഇത്തരം ലിങ്കുകൾ ലഭിച്ചാൽ അവ ഷെയർ ചെയ്യുകയോ ഓപ്പൺ ചെയ്യുകയോ ചെയ്യാതെ ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്. ഓഫറുകളും മറ്റു വിവരങ്ങളും എല്ലാം ഔദ്യോഗിക വെബ്‌സൈറ്റിലും ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലും മാത്രമാകും ലഭ്യമാകുക എന്ന് ലുലു അധികൃതർ പറഞ്ഞു.