ഇളമ്പള്ളി: പള്ളിക്കത്തോട് ഇളമ്പള്ളി ഗവ.യു.പി സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമണം. സ്കൂളിന്റെ ജനലും വാതിലുകളും തകർത്തു.
ചെടിച്ചട്ടികളും കൃഷിത്തോട്ടവും നശിപ്പിച്ചു. സ്‌കൂളിന്റെ നിരവധി ജനലുകളും വാതിലുകളുമാണ് സാമൂഹ്യ വിരുദ്ധർ തകർത്തത്. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ അധ്യാപകരും ജീവനക്കാരും എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു ബിജു, ജനപ്രതിനിധികൾ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. അടിയന്തിരമായി നടപടികൾ ഉണ്ടാവും എന്ന് സ്കൂൾ അധികൃതർക്ക് ഉറപ്പ് നൽകി.

