കോട്ടയം: സാങ്കേതിക പിന്തുണയിലൂടെയും നൂതന സംരംഭങ്ങളിലൂടെയും കേരളത്തിലെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റും ലോകാരോഗ്യ സംഘടനയും (WHO) സഹകരണ കരാറിൽ (PCA) ഒപ്പുവച്ചു. ഇതിനായി ഒരു അത്യാധുനിക ലബോറട്ടറിയും നിരീക്ഷണ സംവിധാനവും സ്ഥാപിക്കും. വിവിധ പൊതുജനാരോഗ്യ, ഗവേഷണ പദ്ധതികൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യും. മധ്യ കേരളത്തിൽ ഗവേഷണവും നടപ്പാക്കലും ഏകോപിപ്പിക്കുന്നതിനായി കാരിത്താസ് ഹോസ്പിറ്റൽ കാമ്പസിൽ ഒരു പുതിയ പ്രോജക്ട് ഓഫീസ് ആരംഭിക്കും. ഡൽഹിയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് വച്ച് ഇന്ത്യയിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ.റോഡറിക്കോ എച്ച് ഓഫ്രിനും, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറുമായ ഫാ.ഡോ.ബിനു കുന്നത്തുമാണ് ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.
കേരളത്തിലെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുക: ലോകാരോഗ്യ സംഘടനയും, കാരിത്താസ് ഹോസ്പിറ്റലുമായി സാങ്കേതിക സഹകരണം.