കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 65കാരി മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസമാണ് കൃഷ്ണമ്മക്ക് നായുടെ കടിയേറ്റത്. തുടർന്ന് കൃഷ്ണമ്മ വാക്സിൻ എടുത്തിരുന്നു. അവസാന ഡോസ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ കൃഷ്ണമ്മക്ക് പനിയുണ്ടായി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാക്സിൻ സ്വീകരിച്ച സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. സ്റ്റേറ്റ് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിൽ കൃഷ്ണമ്മക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 65കാരി മരിച്ചു.