കോട്ടയം: കോട്ടയം രാജ്യത്തിന് നല്‍കിയ സംഭാവനകൾ എടുത്തു പറഞ്ഞു രാഷ്ട്രപതി ദ്രൗപതി മുര്‍മു. എളിമയാര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് രാഷട്രപതി വരെയായ കെ ആര്‍ നാരായണനെ കുറിച്ചും വൈക്കം സത്യാഗ്രഹത്തെ കുറിച്ചും വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും അക്ഷരനഗരിയെ കുറിച്ചും രാഷ്ട്രപത്രി പ്രസംഗത്തിൽ പറഞ്ഞു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനങ്ങളുടെ മഹത്തായ അധ്യായങ്ങള്‍ക്ക് കോട്ടയം നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനങ്ങളുടെ മഹത്തായ അധ്യായങ്ങള്‍ക്ക് കോട്ടയം നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും ഉറവിടമായിരുന്നതുകൊണ്ട് ഇത് 'അക്ഷരനഗരി' എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ വളരെ സജീവമായ പങ്ക് വഹിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് 'സാക്ഷര കേരളം' പ്രസ്ഥാനം ശക്തിപ്പെട്ടത് എന്ന് രാഷ്ട്രപതി പറഞ്ഞു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ പഠനം പ്രോത്സാഹിപ്പിക്കാനുള്ള പി.എന്‍. പണിക്കരുടെ മഹത്തായ സംരംഭത്തിന് പ്രചോദനമായത് 'വായിച്ചു വളരുക' എന്ന വളരെ ലളിതവും എന്നാല്‍ ശക്തവുമായ സന്ദേശമാണെന്നും രാഷ്ട്രപതി പറഞ്ഞു. മുഴുവൻപേരെയും സാക്ഷരരാക്കിയതിലൂടെ പ്രസിദ്ധമാണ് കോട്ടയം എന്നും ആദ്യത്തെ അച്ചടി യന്ത്രം സ്ഥാപിച്ചതും കോട്ടയത്താണ് എന്നും രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു.
കോട്ടയം രാജ്യത്തിന് നല്‍കിയ സംഭാവനകൾ എടുത്തു പറഞ്ഞു രാഷ്ട്രപതി, 'അക്ഷരനഗരി'യെ പ്രശംസിച്ചു ദ്രൗപതി മുര്‍മു.
