കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടി, സംഭവത്തിൽ ഭർത്താവ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി അൽപ്പാനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നത്ത് വീടിന്റെ നിർമാണം നടക്കുന്ന പ്രദേശത്താണ് മൃതദേഹം കുഴിച്ചിട്ടത്. കഴിഞ്ഞ ദിവസം അൽപ്പാനയെ കാണാനില്ലെന്ന് സോണി അയർക്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. മൂന്ന് വർഷമായി അയർക്കുന്നത്താണ് പ്രതിയും ഭാര്യയും താമസിക്കുന്നത്. സോണി നിർമാണ തൊഴിലാളിയാണ്. കഴിഞ്ഞ 14നാണ് കൊലപാതകം നടന്നതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം. പരാതി നൽകിയ ശേഷം ഇയാൾ നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ എറണാകുളം റെയിൽവെ സ്‌റ്റേഷനിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇളപ്പാനിയിലെ നിർമ്മാണം നടക്കുന്ന വീട്ടിൽ കാട് വൃത്തിയാക്കുന്നതിനായി ഉടമസ്ഥർ സോണിയെ ഏൽപ്പിച്ചിരുന്നു. സോണി അൽപ്പാനയുമായി നിർമാണം നടക്കുന്ന വീട്ടിലേക്ക് എത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പക്ഷെ മടങ്ങി പോകുമ്പോൾ സോണി തനിച്ചായിരുന്നു. ഇതോടെ ഇയാളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തുകയായിരുന്നു.
കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടി; ഭർത്താവ് പിടിയിൽ.