അയർക്കുന്നം: കോട്ടയം അയർക്കുന്നത്ത് നടന്നത് നാടിനെ ഞെട്ടിക്കുന്ന ദൃശ്യം മോഡൽ കൊലപാതകം. കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടി, സംഭവത്തിൽ ഭർത്താവ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി അൽപ്പാനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. സി സി ടി വി ദൃശ്യങ്ങളാണ് സംഭവത്തിൽ പ്രതിയെ വേഗത്തിൽ പിടികൂടാൻ പോലീസിന് സഹായകമായത്. ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പൊലീസില്‍ സോണി പരാതി നല്‍കിയത് ഒക്ടോബർ പതിനാലിനാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്നേ ദിവസം രാവിലെ സോണി ഇളപ്പാനി ജങ്ഷനു സമീപം ഭാര്യയ്‌ക്കൊപ്പം നടന്നു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യത്തിൽ സോണി മാത്രമാണ് തിരികെ പോകുന്നത്. ഇതാണ് പോലീസിന്റെ സംശയം ബാലപ്പെടുത്തിയത്. നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്ന ഭാഗം വിജനമാണെന്ന് വ്യക്തമായി അറിയാവുന്നതിനാലാണ് മൃതദേഹം ഇവിടെ കുഴിച്ചിടാൻ തീരുമാനിച്ചത്. ഭാര്യയെ കാണ്മാനില്ലെന്നു ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇയാളെ ബന്ധപ്പെട്ടെങ്കിലും സ്റ്റേഷനിൽ എത്തിയില്ല, ഇതും പോലീസിന്റെ സംശയം ബലപ്പെടുത്തി. മൂന്ന് വർഷമായി അയർക്കുന്നത്താണ് പ്രതിയും ഭാര്യയും താമസിക്കുന്നത്. സോണി നിർമാണ തൊഴിലാളിയാണ്. പരാതി നൽകിയ ശേഷം ഇയാൾ നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ എറണാകുളം റെയിൽവെ സ്‌റ്റേഷനിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അയർക്കുന്നത്ത് നടന്നത് ദൃശ്യം മോഡൽ കൊലപാതകം, ഞെട്ടലിൽ നാട്, നിർണ്ണായകമായത് സി സി ടി വി ദൃശ്യങ്ങൾ, നാട് വിടാൻ തയ്യാറെടുത്ത പ്രതിയെ കൈയ്യോടെ പൊക്കി പോലീ