കോട്ടയം: നവരാത്രിയും ദീപാവലിയും ആഘോഷ ദിവസങ്ങൾ പ്രമാണിച്ച് കോട്ടയം വഴി പ്രത്യേക ട്രെയിന് സര്വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്വേ. കോട്ടയം-ഷൊര്ണൂര് വഴിയാണ് സ്പെഷ്യല് ട്രെയിന് സര്വീസ് നടത്തുന്നത്. ലോകമാന്യതിലക്-തിരുവനന്തപുരം സ്പെഷ്യല് ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര് മാസം 25 മുതല് വ്യാഴാഴ്ച്ചകളിലാണ് ലോകമാന്യതിലകില് നിന്നും ട്രെയിന് പുറപ്പെടുക. ഈ മാസം 27 മുതല് എല്ലാ ശനിയാഴച്ചകളിലും തിരുവനന്തപുരത്ത് നിന്ന് ലോകമാന്യതിലകിലേക്കും ട്രെയിന് സര്വീസ് ഉണ്ടായിരിക്കും.
നവരാത്രിയും ദീപാവലിയും: ആഘോഷ ദിവസങ്ങൾ പ്രമാണിച്ച് കോട്ടയം വഴി പ്രത്യേക ട്രെയിന് സര്വീസ്.
