ഡൽഹി മുൻമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ആയുർവേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിൽ എത്തി.


കാഞ്ഞിരപ്പള്ളി: ഡൽഹി മുൻമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ആയുർവേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിൽ എത്തി. പാറത്തോട് മടുക്കക്കുഴി ആയുർവേദ ആശുപത്രിയിൽ ഒരാഴ്ചത്തെ ചികിത്സയ്ക്കായിട്ടാണ് ബുധനാഴ്ച വൈകിട്ട് എത്തിയത്. കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രമേഹത്തിനും വിട്ടുമാറാത്ത ചുമക്കുമാണ് ചികിത്സ. പൂർണമായും ചികിത്സയിലുള്ള അദ്ദേഹം മറ്റു രാഷ്‌ട്രീയ പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കില്ലെന്നാണ് വിവരം.