വൈക്കത്ത് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ തണ്ണീർമുക്കംബണ്ടിന് സമീപം വേമ്പനാട്ടുകായലിൽ മരിച്ചനിലയിൽ കണ്ടെത്തി.


വൈക്കം: വൈക്കത്ത് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ തണ്ണീർമുക്കംബണ്ടിന് സമീപം വേമ്പനാട്ടുകായലിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം കുടവെച്ചൂർ പുതുചിറയിൽ മനുവിന്റെയും ദീപയുടെയും മകൻ കാർത്തിക് (15) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് വൈക്കം വല്ലകം സെയ്ന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ കാർത്തിക്കിന്റെ കാണാതാകുന്നത്. ബന്ധുക്കളാണ് അന്ന് രാവിലെ കാർത്തിക്കിന്റെ സ്‌കൂളിൽ വിട്ടത്. എന്നാൽ വൈകിട്ട് തിരികെ എത്താഞ്ഞതിനെ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. വൈക്കം പോലീസ് നടത്തിയ അന്വേഷണത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന് നടുഭാഗത്തു നിന്നും കാര്‍ത്തിക്കിന്റെ ചെരുപ്പും ബാഗും കണ്ടെത്തിയിരുന്നു. തുടർന്ന് വൈക്കം പോലീസ് വിവരമറിയിച്ചതനുസരിച്ച് എത്തിയ അഗ്നിരക്ഷാ സേനയുടെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.