ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ വാരാന്ത്യ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു.


കോട്ടയം: ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ വാരാന്ത്യ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. സെപ്റ്റംബർ 28 മുതൽ ട്രെയിൻ സർവ്വീസ് ആരംഭിക്കും. 3 മാസത്തേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുന്നത്. ഹാവേരി, ദാവനഗരൈ, ബിരൂർ, അരസിക്കരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്,തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. സെപ്റ്റംബർ 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നുമാണ് സർവ്വീസ് ആരംഭിക്കുന്നത്. ശബരിമല തീർത്ഥാടകർക്കൊപ്പം നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളിൽ നാട്ടിലേക്കു എത്തുന്നവർക്കും ഈ സ്പെഷ്യൽ സർവ്വീസ് കൂടുതൽ ഉപകാരപ്രദമാകും.ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കും.