ഓണം മഴ കൊണ്ട് പോയേക്കും, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യുനമർദ്ദം, സംസ്ഥാനത്ത് 5 ദിവസം മഴയ്ക്ക് സാധ്യത.


തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 സെപ്റ്റംബർ 3 മുതൽ 4 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴ പിൻവാങ്ങിയെങ്കിലും രണ്ടു ദിവസമായി മേഘാവൃതമായ കാലാവസ്ഥയാണ്. കാലാവസ്ഥ പ്രവചന പ്രകാരം മഴ ശക്തമായാൽ ഓണം മഴയിലാകും.