ഓണമിങ്ങെത്തി, സജീവമായി പൂ വിപണി! വഴിയോര പൂ കടകളിലും തിരക്കേറി തുടങ്ങി.


കോട്ടയം: ഓണനാളുകൾ അടുത്തെത്തിയതോടെ ജില്ലയിൽ സജീവമായി പൂ വിപണി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വഴിയോര പൂ കടകളുൾപ്പടെ സജീവമായി കഴിഞ്ഞു. 

 

 കോട്ടയം തിരുനക്കരയിൽ തിരക്കാണ് പൂ വിപണിയിൽ. പുലർച്ചെ മുതൽ പൂക്കൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് ഇപ്പോൾ രാത്രി വരെ നീളുന്നുണ്ട്. ചുവപ്പും മഞ്ഞയും വെള്ളയും നീലയും തുടങ്ങി വിവിധ നിറങ്ങളിൽ ബന്ധിയും റോസും വാടാമുല്ലയും തുടങ്ങി വിവിധങ്ങളായ പൂക്കളാണ് കുട്ടകൾ നിറയെ നറഞ്ഞിരിക്കുന്നത്. രാവിലെ 5 മണിക്ക് വിപണിയിൽ പൂക്കൾ വാങ്ങാനായി ആളുകൾ എത്തിത്തുടങ്ങുമെന്നു വ്യാപാരികൾ പറഞ്ഞു. തമിഴ്‌നാട്,കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും പൂക്കൾ വിപണിയിലേക്ക് എത്തുന്നത്. 100 രൂപ മുതൽ പൂക്കൾക്ക് കിലോ വില ആരംഭിക്കുന്നുണ്ട്. 

ചിത്രം: സോബിൻ