സംഗീതവും നൃത്തവുമായി ഇനി 15 ദിനരാത്രങ്ങൾ, നവരാത്രി മഹോത്സവത്തിനൊരുങ്ങി പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം.


പനച്ചിക്കാട്: നവരാത്രി മഹോത്സവത്തിനൊരുങ്ങി പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 2 വരെയാണ് നവരാത്രി മഹോത്സവം. ആയിരക്കണക്കിന് കലാകാരന്മാർ അണിനിരക്കുന്ന സംഗീത-നൃത്ത പരിപാടികൾ ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾക്കൊപ്പം നടക്കും. സെപ്റ്റംബർ 18ന് രാവിലെ 8 മണിക്ക് കലാമണ്ഡപത്തിൽ ദീപം തെളിയും.  സെപ്റ്റംബർ 22ന് വൈകിട്ട് 7 മണിക്ക് ദേശീയ സംഗീത-നൃത്തോത്സവത്തിന്റെ ഉദ്ഘാടനം. സെപ്റ്റംബർ 29ന് വൈകിട്ട് 6 30ന് ഗ്രന്ഥം എഴുന്നള്ളത്ത്. തുടർന്ന് പൂജ വെപ്പ്. സെപ്റ്റംബർ 30ന് ദുർഗാഷ്ടമി. ഒക്ടോബർ 1 മഹാനവമി ദർശനം. ദക്ഷിണ മൂകാംബി സംഗീതോത്സവം. ഒക്ടോബർ 2 വിജയദശമി രാവിലെ 4ന് പൂജയെടുപ്പ്, പതിനായിരക്കണക്കിനു കുഞ്ഞുകുരുന്നുകളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങുകൾ നടക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനോടനുബന്ധിച്ച് സെപ്റ്റംബർ 18 മുതൽ ഒക്ടോബർ രണ്ടുവരെ ക്ഷേത്രവും മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവായിട്ടുണ്ട്. 25 വ്യാഴാഴ്ച ചലച്ചിത്രതാരം ദേവി ചന്ദനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം. 26 വെള്ളിയാഴ്ച ഉത്തരാ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സാരസ്വതം സ്‌കോളർഷിപ്പ് വിതരണം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിർവ്വഹിക്കും.