കോട്ടയം: കോട്ടയത്തിനു പുതുപുത്തൻ ഷോപ്പിംഗ് അനുഭവങ്ങളും ഷോപ്പിംഗ് വിസ്മയങ്ങളും സമ്മാനിച്ച ലുലു ഇപ്പോൾ കോട്ടയം മാളിന് മുൻപിൽ ഒരുക്കിയിരിക്കുന്ന ഓണത്തപ്പൻ വമ്പൻ ഹിറ്റായിരിക്കുകയാണ്. വിവിധ അളവുകളിലുളള 5 ഓണത്തപ്പൻമാരുടെ രൂപങ്ങളാണ് കോട്ടയം ലുലുവിന്റെ മുൻപിൽ ഒരുക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഓണത്തപ്പൻ എന്ന ലോക റെക്കോർഡുമായി ആണ് കോട്ടയം ലുലുമാളിലെ ഓണത്തപ്പൻ കോട്ടയത്തിനു വിസ്മയ കാഴ്ചകൾ സമ്മാനിച്ചിരിക്കുന്നത്. ഷോപ്പിങ് മാളിൽ നിർമിച്ചവയിൽ ലോകത്തെ ഏറ്റവും വലിയ ഓണത്തപ്പൻ എന്ന വേൾഡ് റെക്കോർഡ്സ് യൂണിയന്റെ അംഗീകാരമാണു ലുലുവിന്റെ ഓണത്തപ്പന് ലഭിച്ചത്. വേൾഡ് റെക്കോർഡ്സ് യൂണിയൻ പ്രതിനിധി നിഖിൽ ചിന്തക്കിൽ നിന്നു കോട്ടയം ലുലുമാൾ റീട്ടെയ്‌ൽ ജനറൽ മാനേജർ നിഖിൻ ജോസഫ് പുരസ്‌കാരം ഏറ്റുവാങ്ങി.
കോട്ടയത്തെ ലുലുവിലെ ഓണത്തപ്പൻ വമ്പൻ ഹിറ്റ്! ലോകത്തെ ഏറ്റവും വലിയ ഓണത്തപ്പൻ എന്ന ലോക റെക്കോർഡുമായി കോട്ടയം ലുലുമാളിലെ ഓണത്തപ്പൻ.