ഒരു മാസം മുൻപ് 25 ലക്ഷം രൂപ മുടക്കി നവീകരിച്ച കോട്ടയം ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ മുൻഭാഗം തകർന്ന് വീണു.


കോട്ടയം: ഒരു മാസം മുൻപ് 25 ലക്ഷം രൂപ മുടക്കി നവീകരിച്ച കോട്ടയം ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ തകർന്ന് വീണു. കനത്ത മഴയിലാണ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ മുൻഭാഗം തകർന്നു വീണത്. വലിയ അപകടമാണ് ഒഴിവായത്. നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 16നാണ് നവീകരിച്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഉത്‌ഘാടനം ചെയ്തത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. സൺഷെയ്ഡ് ഗ്ലാസ് ഇരുമ്പും ഉൾപ്പടെ ഇടിഞ്ഞു വീഴുകയായിരുന്നു. അപകടം കണ്ടു സമീപത്തുണ്ടായിരുന്നവർ ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് വീണത്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി.