കടുത്തുരുത്തി: കടുത്തുരുത്തിയിൽ സ്വത്തുവിൽപന തർക്ക പരിഹാര ചർച്ചക്ക് പൊലീസ് സ്റ്റേഷനിലെത്തിയ ആൾ കുഴഞ്ഞ് വീണു മരിച്ചു. ഞീഴൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മഠത്തിപ്പറമ്പ് കുറവംപറമ്പിൽ സ്റ്റീഫൻ ചാണ്ടി (51) ആണ് മരിച്ചത്. കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ വെച്ച് സ്വത്ത് തർക്കം സംബന്ധിച്ച ചർച്ചയ്ക്കിടെ സ്റ്റീഫൻ ചാണ്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കടുത്തുരുത്തിയിൽ സ്വത്തുവിൽപന തർക്ക പരിഹാര ചർച്ചക്ക് പൊലീസ് സ്റ്റേഷനിലെത്തിയ ആൾ കുഴഞ്ഞ് വീണു മരിച്ചു.
