ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യു കെ യിൽ കോട്ടയം സ്വദേശിനിയായ നേഴ്സ് മരിച്ചു.


നെടുംകുന്നം: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യു കെ യിൽ കോട്ടയം സ്വദേശിനിയായ നേഴ്സ് മരിച്ചു.

 

 കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും ലിവർപൂളിലെ ഏൻട്രി യൂണിവേഴ്സിറ്റി ആശുപത്രിയിൽ നേഴ്‌സുമായിരുന്ന മോളിക്കുട്ടി ഉമ്മൻ (64) ആണ് മരിച്ചത്. ഓഗസ്റ്റ് 29ന് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലിവർപൂൾ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പുന്നവേലിൽ പി.കെ. ഉമ്മനാണ് ഭർത്താവ്. 2002 ലാണ് മോളിക്കുട്ടി യുകെയിൽ എത്തുന്നത്. സംസ്കാരം പിന്നീട് യുകെയിൽ തന്നെ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. മക്കൾ: മെജോ ഉമ്മൻ, ഫിൽജോ ഉമ്മൻ. മരുമകൾ: ഡാലിയ ഉമ്മൻ.