കോട്ടയം: മിസ്റ്റർ ഇന്ത്യ-മിസ്റ്റർ സുപ്രാനാഷണൽ കിരീടം സ്വന്തമാക്കി കോട്ടയം സ്വദേശി. ഏറ്റുമാനൂർ മാന്നാനം സ്വദേശിയായ ഏബൽ ബിജു(24) ആണ് അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തെ പ്രതിനിധീകരിച്ച് ടൈറ്റിൽ നേടുന്ന ആദ്യ മലയാളി എന്ന വിശേഷണവും ഇനി ഏബലിന് സ്വന്തം. 2026 ൽ പോളണ്ടിൽ നടക്കുന്ന മിസ്റ്റർ സുപ്രനാഷണൽ മത്സരത്തിൽ ഏബൽ ഇന്ത്യയെ പ്രതിനിധികരിക്കും. ഫെഡറൽ ബാങ്കിൽ അസോസിയേറ്റായി ജോലി ചെയ്യുന്ന ഏബൽ ജോലിക്കൊപ്പം മോഡലിംഗും ഒരുമിച്ചു കൊണ്ട് പോകുകയായിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ നേട്ടം സ്വന്തമാക്കാൻ ഏബലിന് സാധിച്ചു. മിസ്റ്റർ ഇന്ത്യ-മിസ്റ്റർ സുപ്രാനാഷണൽ കിരീടം സ്വന്തമാക്കിയ ഏബൽ ബിജുവിന് മന്ത്രി വി എൻ വാസവൻ അഭിനന്ദനങ്ങൾ അറിയിച്ചു.