എരുമേലിയിൽ നിയന്ത്രണവിട്ട കാർ സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു, വഴിയാത്രക്കാരനും അപകടത്തിൽ പരിക്ക്.


എരുമേലി: എരുമേലിയിൽ നിയന്ത്രണവിട്ട കാർ സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ പ്രപ്പോസ് കണ്ണങ്കര ഭാഗത്ത് താമസിക്കുന്ന സാജന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം ഉണ്ടായത്. എരുമേലി-മുണ്ടക്കയം റോഡിൽ സ്വകാര്യ ബസ്സ് സ്റ്റാൻഡിനു സമീപമാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. നിയന്ത്രണവിട്ട കാർ ഈ സമയം ഇതുവഴിയെത്തിയ വഴിയാത്രക്കാരനെയും ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ അടുത്ത വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്.