പാലാ:പാലാ ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം എരുമേലി സ്വദേശിയായ യുവാവിന്റേത്. ഞായറാഴ്‌ച പാലായിൽ നിന്നും കാണാതായ എരുമേലി ഇടകടത്തി സ്വദേശി ജിത്തുവിന്റേതാണ് മൃതദേഹം. ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിന്റെ കൂടെ നിൽക്കാൻ എത്തിയതായിരുന്നു ജിത്തു. ഞായറാഴ്ച മുതൽ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ബൈക്ക് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനു സമീപമാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആറ്റിലെ ഇഞ്ചയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. പോലീസ് സ്ഥലത്തത്തി മേൽനടപടികൾ സ്വീകരിച്ചു.
പാലായിൽ ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം എരുമേലി സ്വദേശിയുടേത്.
