അനധികൃത ഓട്ടോ പാരലൽ സർവീസ്: മുണ്ടക്കയം-പുഞ്ചവയൽ റൂട്ടിൽ സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തി വെച്ച് പ്രതിഷേധിച്ചു.


മുണ്ടക്കയം: അനധികൃത ഓട്ടോ പാരലൽ സർവീസ് ഡ്രൈവർമാരുടെ ഗുണ്ടായിസത്തെ തുടർന്ന് മുണ്ടക്കയം-പുഞ്ചവയൽ-504 റൂട്ടിൽ സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തി വെച്ച് പ്രതിഷേധിച്ചു.

 

 സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്ന ഈ റൂട്ടിൽ ഓട്ടോറിക്ഷകൾ അനധികൃത ഷട്ടിൽ സർവീസ് നടത്തുകയും ബസ്സിന് ആളില്ലാത്തതിനെ തുടർന്നുണ്ടായ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസും ആർടിഒയും ചേർന്ന് ഓട്ടോറിക്ഷയുടെ ഷട്ടിൽ സർവീസ് നിർത്തിക്കുകയും ചെയ്തതാണ്.

 

 എന്നാൽ വീണ്ടും പാരലൽ സർവ്വീസ് നടത്തുകയും തുടർന്ന് ബസ് ഓണേഴ്സും പുഞ്ചവയളിലെ ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. ഇതേത്തുടർന്നാണ് ജീവനക്കാർ ബസ് നിർത്തി വച്ച് പ്രതിഷേധിച്ചത്.