കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.
തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയത്. അപകടത്തിൽ രക്ഷപ്രവർത്തനം വൈകിയിട്ടില്ലെന്നും കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇല്ലായിരുന്നുവെന്ന് ജോൺ വി സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കെട്ടിടം തകർന്നുവീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബന്ദു മരിച്ചിരുന്നു. അപകടസ്ഥലത്ത് മണ്ണ് മാന്തിയന്ത്രം എത്തിക്കാൻ മാത്രമാണ് കാലതാമസം ഉണ്ടായതെന്നും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.