കോട്ടയം: സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. 4 ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. ചേതൻ കുമാർ മീണയാണ് പുതിയ കോട്ടയം ജില്ലാ കളക്ടർ. ന്യൂഡൽഹിയിൽ അഡീഷണൽ റസിഡന്റ് കമ്മീഷണർ ആയിരുന്നു ഇദ്ദേഹം. കോട്ടയം ജില്ലാ കലക്ടറായിരുന്ന ജോൺ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു.
എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. എറണാകുളം ജില്ലാ കളക്ടറായി പാലക്കാട് കലക്ടറായിരുന്ന ജി പ്രിയങ്കയെ നിയമിച്ചു. പാലക്കാട് ജില്ലാ കളക്ടറായി എം.എസ്.മാധവിക്കുട്ടിയെ നിയമിച്ചു. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്നേശ്വരിക്ക് കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമനം നൽകി. കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.