സംസ്ഥാനത്ത് സ്വകാര്യ ബസ്സ് പണിമുടക്ക് തുടങ്ങി, ജനങ്ങൾ വലയുന്നു, രാത്രി 12 മണി മുതൽ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക്.


കോട്ടയം: വിവിധ അആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്ത് സ്വകാര്യ ബസ്സ് പണിമുടക്ക് തുടങ്ങി. കെ എസ് ആർ ടി സി കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സർവ്വീസുകൾ കുറവാണ്.

 

 ജില്ലയുടെ വിവിധ മേഖലകളിൽ യാത്രാ സംവിധാനം ലഭ്യമാകാതെ ജനങ്ങൾ വലയുകയാണ്. അതേസമയം കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. സംസ്ഥാനത്ത് ഭരണപക്ഷ-പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്.

 

 വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ്സ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു. സ്വകാര്യ ബസ്സ് സമരവും അഖിലേന്ത്യാ പണിമുടക്കുമായി 2 ദിവസം ജനജീവിതം സ്തംഭിക്കും.