പാലാ: പാലാ തൊടുപുഴ റോഡിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഇടിച്ചു കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. ആനകല്ല് കോളനി വടക്കേകുന്നേൽ എലിസബത്ത്(68) ആണ് അപകടത്തിൽ മരിച്ചത്.
പാലാ തൊടുപുഴ റോഡിൽ പിഴക് ആറാം മൈലിൽ തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തു നിന്നും പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും റോഡരികിലൂടെ നടന്നു വരികയായിരുന്ന എലിസബത്തിനേയും ഇടിക്കുകയായിരുന്നു.
അപകടത്തിൽ എലിസബത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമപുരം പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.