കോട്ടയം: ജൂലൈ 9 നു നടക്കുന്ന 24 മണിക്കൂർദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് അധ്യാപക സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക് റാലി നടത്തി.
കോട്ടയത്ത് നടന്ന പണിമുടക്ക് റാലിയും യോഗവും കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ കെ.ആർ അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിന് കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ പ്രസാദ് അധ്യക്ഷത വഹിച്ചു.
കെജിഒഎ ജില്ലാ ജോയിൻ്റ് സെക്രട്ടറി ഡോ:പ്രശാന്ത് സോണി അഭിവാദ്യവും കെജിഎൻഎ ജില്ലാ സെക്രട്ടറി സഫ്തർ ടി കെ നന്ദിയും പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നടന്ന പണിമുടക്ക് റാലിയും യോഗവും കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി അനിഷ്ലാൽ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരിയിൽ നടന്ന പണിമുടക്ക് റാലിയും യോഗവും കെ എസ് ടി എ ജില്ലാ പ്രസിഡൻ്റ് ബിനു അബ്രഹാം ഉദ്ഘാടനം ചെയ്തു. വൈക്കത്ത് നടന്ന പണിമുടക്ക് റാലിയും യോഗവും കേരള എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എം.എഫേൽ ഉദ്ഘാടനം ചെയ്തു. പാലായിൽ നടന്ന പണിമുടക്ക് റാലിയും യോഗവും കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം വി വി വിമൽകുമാർ ഉദ്ഘാടനം ചെയ്തു.