ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു.

 

 മാമ്പുഴക്കേരി നെടിയകാലപറമ്പിൽ രാജുവിൻ്റെയും സാൻ്റിയുടെയും മകൻ സിജോ രാജുവാണ് മരിച്ചത്. ചങ്ങനാശ്ശേരി ബൈപ്പാസിൽ സൗപർണിക ഫ്ലാറ്റിന് സമീപം ടയർ കടയിൽ ഇന്ന് രാവിലെ പത്തരയോടെ ആണ് അപകടം ഉണ്ടായത്. 

 

 ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 10 വർഷമായി സിജോ ഈ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ടയർ എടുക്കുന്നതിനായി ടോറസ് ലോറിയുടെ ടിപ്പ് ഉയർത്തുന്നതിനിടെ വൈദ്യുതി കമ്പിയിൽ മുട്ടുകയും ഷോക്ക് ഏൽക്കുകയുമായിരുന്നു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.