മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കോഴിക്കോട് നിന്നും പാലായിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് സമര അനുകൂലികൾ എറിഞ്ഞു തകർത്തു. മുൻപിലെ ചില്ലിലേക്കാണ് കല്ലേറ് ഉണ്ടായത്. ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും മുഖത്ത് ചില്ല് തറച്ചു കയറി പരിക്കേറ്റു. മൂവാറ്റുപുഴ വെള്ളൂർ കുന്നത്ത് വെച്ചായിരുന്നു സംഭവം.