മണർകാട് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.


മണർകാട്: മണർകാട് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി കോട്ടാങ്ങല്‍ സ്വദേശി ചിത്രാലയം ദേവരാജൻ (64) ആണ് മരിച്ചത്. മണർകാട് നാലുമണിക്കാറ്റില്‍ ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അയല്‍വാസികളായ കുടുംബവുമായി മല്ലപ്പള്ളിയിലും നിന്നും കാരിത്താസ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡില്‍ മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദേവരാജൻ ആശുപത്രിയില്‍ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ബിന്ദു ദേവരാജൻ(കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്)