കോട്ടയം മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രി സന്ദർശനം നടത്തി.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രി സന്ദർശനം നടത്തി. മെഡിക്കല്‍ കോളേജില്‍ അപകടത്തില്‍ മരണമടഞ്ഞ ബിന്ദുവിന്റെ മകൾ നവമിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് സന്ദര്‍ശിച്ചു.

 

 സര്‍ജറി കഴിഞ്ഞ് തുടര്‍ ചികിത്സയില്‍ കഴിയുന്ന മകളുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുകയാണ്. ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരുമായി മന്ത്രി ആശയവിനിമയം നടത്തി. ഇതോടൊപ്പം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിനേയും ആരോഗ്യ മന്ത്രി വീണ ജോർജ് സന്ദര്‍ശിച്ചു. ഇരു കുടുംബങ്ങളിലെ അംഗങ്ങളുമായും മന്ത്രി ആശയവിനിമയം നടത്തി.