ശക്തമായ മഴയിലും കാറ്റിലും കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ.


കോട്ടയം: ശക്തമായ മഴയിലും കാറ്റിലും കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ. എരുമേലി, മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, നെടുംകുന്നം മേഖലകളിൽ ശക്തമായ കാറ്റാണ് വീശിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെ ആണ് ശക്തമായ മഴയും കാറ്റും ഉണ്ടായത്. എരുമേലി-റാന്നി റോഡിൽ കനകപ്പലം മേഖലയിൽ മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ ചോറ്റിയിൽ റോഡിൽ മരം വീണു. ശക്തമായ കാറ്റിൽ ജില്ലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. വിവിധ സ്ഥലങ്ങളിൽ മരം വീണു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. വാഹനങ്ങൾക്ക് മുകളിലേക്കും മരം വീണു. വിവിധയിടങ്ങളിൽ വീടുകൾക്ക് മുകളിലേക്ക് മരം വീണു ഭാഗികമായി കേടുപാടുകൾ ഉണ്ടായി. കുമരകം മേഖലകളിലും ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണു. കൂരോപ്പാട, പാമ്പാടി മേഖലകളിലും ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു പാമ്പാടി-കൂരോപ്പട റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. പാലാ ചേർപ്പുങ്കലിൽ ഓട്ടോയ്ക്ക് മുകളിലേക്ക് മരം വീണു. കറുകച്ചാൽ മേഖലകളിലും വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് 

ഫയൽ ചിത്രം.